ജോര്‍ജ് മമ്പള്ളിയച്ചന് ഫാ. ജോസഫ് മാലിപറമ്പിൽ പുരസ്ക്കാരം

ഏഷ്യയിലെ ഏറ്റവും വലിയ അല്‍മായ സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്‍റെ സ്ഥാപക ഡയറക്ടറായ ഫാ. ജോസഫ് മാലിപറമ്പിലിന്‍റെ ബഹുമാനാര്‍ത്ഥം കേരളത്തിലെ മികച്ച പ്രേഷിത പ്രവര്‍ത്തകനായ വൈദീകന് നല്‍കിവരുന്ന അവാര്‍ഡിന് മാനന്തവാടി രൂപതാംഗവും ദീപികാപത്രത്തിന്‍റെ വയനാട് ജില്ല മുന്‍ കോഡിനേറ്ററും മാനന്തവാടി രൂപത എകെസിസി മുന്‍ ഡയറക്ടറുമായ ജോര്‍ജ് മമ്പള്ളിയച്ചന്‍ അര്‍ഹനായി. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.1953 മുതല്‍ മിഷന്‍ലീഗ് സംഘടനയിലൂടെ വളര്‍ന്ന്, സംഘടനക്കും സഭക്കും നല്‍കി വരുന്ന സ്തുത്യര്‍ഹമായ സേവനത്തിനുളള അംഗീകാരമാണിത്. കുടിയേറ്റകാലം മുതല്‍ വയനാട് ജില്ലയിലെ നാനോന്മുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. റോഡുകള്‍ പാലങ്ങള്‍ എന്നിവ തീര്‍ക്കുന്നതിനും കരണ്ട്, ഫോണ്‍ കണക്ഷന്‍ എന്നിവ എത്തിക്കുന്നതിനും പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകള്‍, ഗവണ്‍മെന്‍റ് ഡിസ്പെന്‍സറികള്‍ എന്നിവ  സ്ഥാപിക്കുന്നതിനുമൊക്കെ അച്ചന്‍ നല്‍കിയ നേതൃത്വവും സഹകരണവും പരിഗണിച്ചാണ് അവാര്‍ഡ്. ജനത്തിന്‍റെയും നാടിന്‍റെയും ആവശ്യം മനസ്സിലാക്കി ബഹുജന കര്‍ഷകമുന്നേറ്റ റാലികള്‍ക്കും സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. കേരകര്‍ഷക സംഘങ്ങളും കുരുമുളക് കര്‍ഷക സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. അച്ചന്‍ നല്‍കിയ സേവനങ്ങളെ മാനിച്ചുകൊണ്ട് ഇതിനോടകം കുഞ്ഞേട്ടന്‍ പുരസ്ക്കാരവും ഏറ്റവും നല്ല സംഘാടകനുള്ള അവാര്‍ഡും ഏറ്റവും മികച്ച പൊതു പ്രവര്‍ത്തകനുളള അവാര്‍ഡും ലഭി ച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ വ ച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍, മാനന്തവാടി രൂപത മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, സി.ലിസ്സ അലക്സ് എസ്.കെ.ഡി., രൂപതാ പ്രസിഡണ്ട് ശ്രീ.ഷാജി ചന്ദനപറമ്പില്‍, രൂപതാ എക്സികുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy