ഏഷ്യാനെറ്റിന്റെ വയനാട് റിപ്പോര്‍ട്ടര്‍ മാനന്തവാടി രൂപതയെയും ക്രൈസ്തവവിശ്വാസത്തെയും അപമാനിക്കുന്നു

Noble Thomas Parackal

ഏഷ്യാനെറ്റിന്റെ വയനാട് റിപ്പോര്ട്ടര് മാനന്തവാടി രൂപതയെയും ക്രൈസ്തവവിശ്വാസത്തെയും മനപ്പൂര്വ്വം അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന്റെ ഉത്തമഉദാഹരണമാണ് മാനന്തവാടി രൂപതയിലെ പ്രശാന്തഗിരി പള്ളിയുടെ ഒരു സെന്റ് ഭൂമിയിലെ കുരിശടി വിറ്റതുമായി ബന്ധപ്പെട്ട വാര്ത്തകള്വളച്ചൊടിച്ച് അവതരിപ്പിച്ചത്. പ്രശാന്തിഗിരിപള്ളിയുടെ കുരിശടി വില്പനയില്മാനന്തവാടി രൂപതക്കും രൂപതാനേതൃത്വത്തിനു യാതൊരു പങ്കുമില്ലായെന്നുള്ളത് വളരെ വിശദമായി രൂപതാ പി.ആര്.ഓ. ടീമംഗമായ ശ്രീ സാലു മേച്ചേരില് പ്രസ്തുത റിപ്പോര്ട്ടറോട് വളരെ വിശദമായി സംസാരിച്ചിരുന്നതാണ്. എന്താണ് സംഭവിച്ചതെന്നതിന്റെ നിയതരൂപം അറിയമായിരുന്നിട്ടും പ്രസ്തുത ഇടപാടില്രൂപതയെ മനപ്പൂര്വ്വം വലിച്ചിഴക്കുന്നത് വാര്ത്താദാരിദ്ര്യം കൊണ്ടാണോ മനസ്സിന്റെ നന്മകൊണ്ടാണോ എന്നറിയില്ല. രൂപതയുമായി ബന്ധപ്പെട്ട് പ്രസ്തുത ആശയക്കുഴപ്പം എന്തായിരുന്നുവെന്ന് മറ്റൊരു കുറിപ്പില് ഞാന്വ്യക്തമാക്കിയിരുന്നതാണ്. ഭൂമി വില്ക്കാനുള്ള അനുവാദത്തിനായി ഇടവകപ്പൊതുയോഗത്തിന്റെ അപേക്ഷാപത്രം രൂപതയില് ലഭിച്ചതോടൊപ്പം തന്നെ ഏതാനും പേര് അതിനെ എതിര്ത്തുകൊണ്ടും രൂപതാധികാരികളെ സമീപിച്ചു. എതിര്പ്പുമായി വന്നവര് ഭൂമി വില്ക്കാന് അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. എതിര്പ്പ് നിലനില്ക്കുന്ന സാഹചര്യത്തില് പുതിയ കമ്മറ്റി കൂടി പൊതുഅഭിപ്രായം ഒരിക്കല്ക്കൂടി ആരാഞ്ഞതിനുശേഷം അതനുസരിച്ച് മുന്പോട്ടു പോകാന്വികാരിയച്ചന് രൂപതയില് നിന്ന് നിര്ദ്ദേശം നല്കുകയാണുണ്ടായത്. അതിന്പ്രകാരം പ്രശ്നം അവിടെ പരിഹരിക്കപ്പെടുകയും ചെയ്തു.

പ്രസ്തുത സംഭവങ്ങളെ രൂപത ഇടവകയുടെ കുരിശടി സ്വകാര്യവ്യക്തിക്ക് വിറ്റു, വിശ്വാസികളുടെ എതിര്പ്പിനെ തുടര്ന്ന് തിരിച്ചു വാങ്ങി, രൂപതയുടെ പ്രതിനിധിയായ വികാരിയാണ് ഇതെല്ലാം ചെയ്തത് എന്നിങ്ങനെയൊക്കെ വാര്ത്തകള് നല്കി വാര്ത്തകള് ശ്രവിക്കുന്നവരെയും രൂപതയെയും ഇടവകയെയും വഞ്ചിക്കുകയാണ് ഏഷ്യാനെറ്റിന്റെ വയനാട് റിപ്പോര്ട്ടര് ചെയ്തിരിക്കുന്നത്. ഈ സംഭവത്തില് മാത്രമല്ല, രൂപതയുമായി ബന്ധപ്പെട്ട ഏതുവിഷയത്തില്അനാവശ്യവും വസ്തുതാവിരുദ്ധവുമായ വാര്ത്തകള് മാത്രമാണ് ഇക്കാലം വരെ ഇദ്ദേഹം നല്കിയിരിക്കുന്നത്. ബിഷപ്സ് ഹൗസിന്റെ മുമ്പില്ആളെക്കൊണ്ടുവന്നു നിര്ത്തി സംസാരിപ്പിച്ച് ടെലിവിഷനിലൂടെ പ്രചരിപ്പിക്കാന്മാത്രം അധാര്മ്മികമായ സത്യവിരുദ്ധമാധ്യമപ്രവര്ത്തനമാണ് പ്രസ്തുത റിപ്പോര്ട്ടര് നടത്തിക്കൊണ്ടിരിക്കുന്നത്.

സഭാനിയമങ്ങളറിയാവുന്ന വിശ്വാസികള്ക്ക് അറിയാം, ഒരിക്കലും രൂപതക്ക് ഒരു ഇടവകയുടെ ഭൂമി വില്ക്കാന് സാധിക്കുകയില്ല. ഇടവകയും രൂപതയും രണ്ട് നൈയ്യാമികവ്യക്തികളാണ് (Juridic Persons). ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ വസ്തു ക്രയവിക്രയം ചെയ്യാന് സാധിക്കുകയില്ലെന്നത് സാമാന്യബോധമുള്ളവര്ക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. ആ വസ്തുത നിലനില്ക്കെയാണ് നട്ടാല് കുരുക്കാത്ത നുണയുമായി രൂപത ഇടവകയുടെ ഭൂമി വിറ്റു എന്നും പറഞ്ഞ് ഏഷ്യാനെറ്റ് ഇറങ്ങിയിരിക്കുന്നത്. എന്നാല് അതേസമയം സഭാനിയമപ്രകാരം ഇടവകയെന്ന നൈയ്യാമികവ്യക്തി തന്റെ ക്രയവിക്രയങ്ങള്സ്വയം തീരുമാനിക്കുകയും (ഇടവകപൊതുയോഗമോ പ്രതിനിധിയോഗമോ ആണ് ഈ തീരുമാനമെടുക്കുക) അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്റെ അനുവാദം വാങ്ങുകയുമാണ് ചെയ്യുന്നത്. ഈ അനുവാദം സാധാരണഗതിയില് – ഗൗരവതരമായ കാരണങ്ങളില്ലെങ്കില് – നല്കാതിരിക്കാന് രൂപതാദ്ധ്യക്ഷന് കഴിയുകയുമില്ല. അതായത് ഇടവകയുടെ സ്വത്തിന്റെ അധികാരം ഇടവകയെന്ന നൈയ്യാമികവ്യക്തിയില് നിക്ഷിപ്തമാണ്. ആ നൈയ്യാമികവ്യക്തിക്കുവേണ്ടി തീരുമാനമെടുക്കുന്നത് ഇടവകാപൊതുയോഗമാണ്. രൂപതയുടെ ആത്മീയവും ഭൗതികവുമായ സന്പത്തിന്റെ അധികാരിയെന്ന നിലയില് മെത്രാന്റെ അനുവാദം ക്രയവിക്രയങ്ങള്ക്ക് ആവശ്യമായിരിക്കുന്നത് അവ ഉചിതമായ രീതിയിലും സഭാനിയമപ്രകാരവുമാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് ഉറപ്പിക്കുന്നതിനുവേണ്ടിയാണ്.

ഇനി പ്രശാന്തിഗിരി ഇടവകയില് നടന്ന കാര്യങ്ങളിലേക്ക്…. പ്രസ്തുത സംഭവത്തെ ഇടവകയിലെ അംഗമല്ലാത്ത എനിക്ക് വ്യക്തമാക്കാന് സാധിക്കുകയില്ല. പ്രശാന്തിഗിരി മുന് ഇടവകക്കാരനും മാനന്തവാടി രൂപതാ പി.ആര്.ഓ. ടീമംഗവും പാസ്റ്ററല് കൗണ്സില് സെക്രട്ടറിയുമായി ശ്രീ സെബാസ്റ്റ്യന് പാലംപറമ്പില്പ്രസ്തുത വിഷയം അവതരിപ്പിക്കുന്നു. എറണാകുളം വിമതരും പ്രൊട്ടസ്റ്റന്റ് ചിന്താഗതിക്കാരുമായ ചിലര് ഈ വിഷയത്തില് മാനന്തവാടി രൂപതാദ്ധ്യക്ഷനെ അവഹേളിച്ചതി ശ്രീ സെബാസ്റ്റ്യന് പാലംപറന്പില് നല്കിയ മറുപടിയാണ് ഇത്…

“സുഹൃത്തുക്കളെ നിങ്ങളുടെ നിലപാടും കാഴ്ചപാടും അനുസരിച്ച് ഈ സംഭവത്തേയും വിലയിരുത്താം.

എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്. ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 1 സെന്റ് ഭൂമിയിലുള്ള കുരിശടി ഭാവിയിൽ റോഡ് / ടൗൺ വികസനത്തിൽ നഷ്ടമാകാൻ സാധ്യതയുണ്ട്. ഒപ്പം ടൗണിൽ നിന്നും അല്പം മാറി കൂടുതൽ സ്ഥലം ലഭ്യമാകുകയും ചെയ്യുന്ന സാഹചര്യം വന്നു.പുതിയ സ്ഥലം വാങ്ങി കുരിശടി അങ്ങോട്ടു മാറ്റാനും ബാക്കി സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് പണിയാമെന്നും വികാരി നിർദ്ദേശം വെച്ചു. സ്ഥലം വാങ്ങുന്നതിനായി ധന സ്വരൂപണ മാർഗങ്ങളും പൊതുവിൽ തീരുമാനിക്കപ്പെട്ടു. സന്ദർഭവശാൽ കുരിശടി വില്പന ഒത്തു വന്നപ്പോൾ (അവിടുള്ള വിലയേക്കാൾ എത്രയോ കൂടുതൽ) വികാരി പറഞ്ഞ വിലക്ക് ഒരുവിശ്വാസി തന്നെ വാങ്ങി.

അതിനോട് ചേർന്നുള്ള 25 സെന്റ് സ്ഥലം അദ്ദേഹത്തിന്റേതായതിനാലും, പള്ളിക്ക് ആയതിനാലും ആ വില നൽകി )
എന്നാൽ കുരിശടിയുടെ ഈ വില്പന ഉറപ്പിക്കുന്നതിന് മുമ്പ് കമ്മിറ്റിയിലോ / പൊതുയോഗത്തിലോ അവതരിപ്പിച്ചിരുന്നില്ല, ട്രസ്റ്റിമാരുമായി ആലോചിച്ച് തീരുമാനമെടുത്തു. അനുവാദത്തിനായി രൂപതക്ക് അപേക്ഷ നൽകി. തൊട്ടടുത്ത ദിവസം കമ്മിറ്റിയിലും അതിനടുത്ത ഞായറാഴ്ച അടിയന്തിര പൊതുയോഗത്തിലും വിവരം പറഞ്ഞ് അനുവാദം വാങ്ങി. തുടർന്ന് വില്പന പത്രം തയ്യാറാക്കി.

ഇതേ തുടർന്ന് ഇടവകയിലെ കുറേ വിശ്വാസികൾ ഈ വില്ലനയുടെ രീതിയേയും യോഗനടപടിക്രമങ്ങളേയും കുറിച്ച് പരാതിരൂപതക്ക് നൽകി. പരാതി പരിഗണിച്ച രൂപതാ നേതത്വം ഇടവകയിൽ നിന്നു ലഭിച്ച അനുവാദ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിനു മുമ്പായും നടപടി പ്രകാരം യോഗങ്ങൾ ചേരാതെയും എടുത്ത തീരുമാനം റദ്ദാക്കാനും കമ്മിറ്റി വിളിച്ച് അതിന് അംഗീകാരം വാങ്ങാനും നിർദ്ദേശിച്ചു.അതിൽ പ്രകാരം വികാരി കമ്മിറ്റി വിളിച്ച് വില്പന റദ്ദാക്കാനുള്ള തീരുമാനം എടുത്തു. ഇതാണ് എന്റെ മാതൃഇടവകയുടെ ഭാഗമായിരുന്ന പ്രശാന്തഗിരി ഇടവകയിൽ സംഭവിച്ചത്. ഇതിൽ ആർക്കും സാമ്പത്തീക ലാഭമോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടന്ന് പരാതിയുമില്ല. ഇതിനായി സ്വീകരിച്ച നടപടി ക്രമങ്ങളിലെ വീഴ്ചയാണ് പരാതിക്ക് ഇടയാക്കിയത് -പരാതിയിൽ കഴമ്പുള്ളതിനാൽ വില്പന റദ്ദാക്കാൻ രൂപത നിർദ്ദേശിക്കുകയും ചെയ്തു.

മാനന്തവാടി രൂപതയെ കുറിച് ഒട്ടേറെ അസത്യ വാർത്തകൾ ഈ പേജിൽ (അണ്ണന്റെ പേജിൽ) വായിക്കുണ്ട് – വസ്തുത അറിയാതെ മറ്റെ നതോ താല്പര്യം മുൻനിറുത്തി എഴുതുന്നതിനോട് എന്ത് പറയാൻ? ഇക്കാര്യത്തിൽ ഇത്രയും എഴുതിയത് എന്റെ മാതൃഇടവകയിലെ സംഭവമായതിനാൽ എനിക്ക് വ്യക്തമായ ധാരണ ഉള്ളതിനാൽ മാത്രം.”

സമാപനം

മാധ്യമങ്ങളില് വരുന്നതിനെ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് ഒരിക്കല്ക്കൂടി ഓര്ക്കുക. വിഷം നിറഞ്ഞ കണ്ണുകളോടെ തനിക്ക് നേട്ടമുണ്ടാക്കാന് ഏതു വാര്ത്തയെയും വളച്ചൊടിക്കുന്ന ഇതുപോലുള്ള അല്പന്മാര് എല്ലാ മാധ്യമങ്ങളിലുമുണ്ട്. അവരെ തിരിച്ചറിയാനും സഭാവിരുദ്ധ വാര്ത്തകള് നല്കി ലാഭം കൊയ്യാന് ശ്രമിക്കുന്ന മാധ്യമങ്ങളെത്തന്നെ തിരിച്ചറിയാനും തിരസ്കരിക്കാനും ഇത്തരം കാര്യങ്ങള് നമ്മെ സഹായിക്കട്ടെ. 

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy