ആർച്ച്‌ബിഷപ് മാർ ജോസഫ് പവ്വത്തിലിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

Deepika Daily

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ൻ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന് വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീഠം ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു. ദൈ​വ​ശാ​സ്ത്ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള മൗ​ലി​ക​വും സ​മ​ഗ്ര​വു​മാ​യ സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ചാണ് ഈ അംഗീകാരം.

വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പും പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം ചാ​ൻ​സ​ല​റു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. സിബി​സി​ഐ പ്ര​സി​ഡ​ന്‍റും മുംബൈ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്‌വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് മാ​ർ പ​വ്വ​ത്തി​ലി​നു ഡോ​ക്ട​റേ​റ്റ് സ​മ്മാ​നി​ച്ചു.

പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം വൈ​സ് ചാ​ൻ​സ​ല​റും ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബം​ഗ്ലാ​ദേ​ശ് അ​പ്പ​സ്തോ​ലി​ക് നൂ​ണ്‍​ഷ്യോ മാ​ർ ജോ​ർ​ജ് കോ​ച്ചേ​രി, ബി​ഷ​പ്പു​മാ​രാ​യ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ ദി​യോ​സ്കോ​റ​സ്, ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, മോ​ണ്‍. ചെ​റി​യാ​ൻ താ​ഴ​മ​ണ്‍, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ്, സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി റെ​ക്ട​ർ ഫാ.​ജോ​യി ഐ​നി​യാ​ട​ൻ, ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, പ്ര​ഫ. പി.​സി.​അ​നി​യ​ൻകു​ഞ്ഞ്, തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീസ​മൂ​ഹം സു​പ്പീ​രി​യർ ജ​ന​റ​ൽ സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ തോ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. മാ​ർ ജോ​സഫ് പ​വ്വ​ത്തി​ൽ മറു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy