മിഷണറി ചൈതന്യം സഭയുടെ മുഖമുദ്ര ആകണം ആർച്ച് ബിഷപ്പ് സൂസ പാക്യം

കൊച്ചി: ശരിയായ അറിവിന്റെ വെളിച്ചത്തിലുള്ള പ്രേഷിത ചൈതന്യം ആണ് സഭയ്ക്ക് ഉണ്ടാകേണ്ടതെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. മൗണ്ട് സെന്റ് തോമസിൽ മെത്രാന്മാരുടെയും ദൈവ ശാസ്ത്രജ്ഞന്മാരുടെയും ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രേഷിതർ മാതൃകയിലൂടെ സാക്ഷ്യം നൽകുന്നവരും പ്രേക്ഷിത സഹനവും രക്തസാക്ഷിത്വവും ഏറ്റെടുക്കാൻ സന്നദ്ധരുമാകണം. മതത്തിന്റെ ആത്മാവ് ചോർത്തി കളയുകയും മതം രാഷ്ട്രീയ അധികാരത്തിനുള്ള ഉപാധിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമീപകാല സാഹചര്യങ്ങളിൽ, സത്യത്തിനു സാക്ഷികൾ ആകുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ സത്യത്തിന് വെളിച്ചമാണ് സമൂഹത്തെ പ്രകാശിപ്പിക്കേണ്ടതും നയിക്കേണ്ടതും. മനുഷ്യനെയും ലോകത്തെയും ദൈവത്തെയും സംബന്ധിക്കുന്ന സത്യത്തിന് വെളിച്ചമാണ് മതങ്ങൾ പങ്കുവയ്ക്കുന്നത്. ദൈവീകമായ വെളിച്ചം ഇല്ലെങ്കിൽ ജീവിതം ഇരുളടഞ്ഞതാകും. മിഷണറിമാർ ആത്മീയ വെളിച്ചം പകരുന്നവരാകണം എന്നും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഡോ. ക്ലമെന്റ് വള്ളുവശ്ശേരി, ഡോ. ജോയി പുത്തൻവീട്ടിൽ, എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഫാ. വിൽസൺ തറയിൽ, സിസ്റ്റർ റൂബി സിറ്റിസി, ശ്രീ. വർഗീസ് അബ്രഹാം എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ബിഷപ്പ് തോമസ് മാർ യൗസേബിയോസ്, ബിഷപ്പ് ജയിംസ് ആനാപ്പറമ്പിൽ എന്നിവർ മോഡറേറ്റർമാരായിരുന്നു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy